കുതിര കോലം


 ഗോത്ര യുദ്ധങ്ങളുടെ പുനരാവിഷ്കാരങ്ങളിലേക്ക് ആണ് കുതിരക്കോലത്തിന്റെ വരവ് . പടയണിയിൽ ശ്രദ്ധ തിരിക്കുന്നത് യുദ്ധ സന്നദ്ധമായി വരുന്ന മധുരയിൽ അരചനെ നേരിടുവാൻ ഉലകുടെ പെരുമാൾ സൈന്യ സന്നാഹങ്ങളൊതുക്കി പട നയിക്കുന്നതാണ് പൊയ് കുതിരയിലെ  ഇതിവൃത്തം . എല്ലാ  വിധ സൈന്യ സന്നാഹങ്ങളും ഉണ്ടായിട്ടും അൽപ്പം മോശമെന്ന് തോന്നിയ  കുതിര പടയെ സമ്പന്നമാക്കൻ പട്ടാണികളെ പരദേശത്തേക്ക് വേണ്ടുന്ന പണവും കൊടുത്തു അയക്കുകയാണ് .അവർ കപ്പലുകയറി മറ്റു രാജ്യത്തെത്തി പരിചയകാരനായ അലിയാരുടെ സഹായത്തോടെ കുതിരകളെയും വാങ്ങി അഭ്യാസങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് മർമ്മതാളത്തിൽ ചുവടുകൾ ചവിട്ടി ചുവടുവെച്ച യുദ്ധ സന്നദ്ധരായി വരുന്നതും കളത്തിൽ കുതിരകളെ അതി വേഗം ഓടിച്ചുകൊണ്ട് യുദ്ധം ചെയ്യുന്നതായും അഭിനയിക്കുന്നു  . പുരാതന കാലത്തു കേരളീയരും അറബികളും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധത്തെ കുറിച്ചുള്ള സൂചന പൊയ് കുതിര പ്രകടനം നൽകുന്നുണ്ട് . 

(തുടരും)

Location