പടയണിയ്ക്ക് ശുഭാരംഭം കുറിച്ച് ശ്രീ കോവിലിൽ നിന്നും കൊളുത്തിയ ചൂട്ട് ജീവതാളത്തിൽ വലത്തു വെച്ച് കാവിനെ ഉണർത്തി ആർപ്പുവിളികളോടെ ദേശത്തിൻ്റെ ഒരുമയോടെ തുടക്കം കുറിച്ചു.
ഭൂതഗണങ്ങളെയും ബന്ധുകര ദേവതകളെ സ്വീകരിക്കാനായി അമ്മയും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
2023 ലെ ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാരം സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യരിൽ നിന്നും അനൂപ് കെ ബാലൻ ഏറ്റുവാങ്ങുന്നു... ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സമീപം