തച്ചരിക്കൽ പടയണി 14 മുതൽ......


തച്ചരിക്കൽ മഹാകാളിക്ഷേത്രത്തിലെ പടയണിക്ക് 14-ന് രാത്രി 9.30-ന് ചൂട്ടുവെക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പടയണി ചടങ്ങുകൾ മാത്രമായാണ് ഉത്സവം.15-ന് രാത്രി തപ്പും താവടിയും, 16-ന് ഗണപതിക്കോലവും 17-ന് പഞ്ചകോലവും. 18-ന് രാവിലെ 8.30-ന് നൂറ്റിയൊന്നു കലം, അയ്‌മ്പൊലി സമർപ്പണം, പകൽ പടയണി, വൈകീട്ട് 6-ന് ഭരണിവിളക്ക്, രാത്രി ഒന്നിന് അടവി, പള്ളിപ്പാന. 19-ന് രാത്രി ഇടപ്പടയണി. 20-ന് രാവിലെ 8.30-ന് നവകം, ശ്രീഭൂതബലി, 9.30-ന് നൂറുംപാലും. രാത്രി 1-ന് വലിയ പടയണിയോടെ ഉത്സവം സമാപിക്കും....

Location