പടയണി - പുരാവൃത്തം


 

പടയണി പഴമയുടെ നന്മകളാൽ ഗോത്ര സ്മൃതികൾ ഉണർത്തുകയും ഉച്ചനീചത്വങ്ങൾ ഇല്ലാത്ത സമത പുലർത്തി പൊതു കാലത്തിന് വഴി വെളിച്ചമേകുന്ന ദർശനമാണ് പടയണി.




പുരാവൃത്തം

        ദേവാസുരയുദ്ധത്തിൽ അസുരവംശം ഒറ്റയടിക്ക് നശിപ്പിക്കപ്പെട്ടപ്പോൾ അവശേഷിച്ചത് ദാരു മതിയെന്നും ദാനവതി എന്നും പേരുള്ള രണ്ട് അസുര സ്ത്രീകളായിരുന്നു. അസുരവംശത്തിൻറെ നിലനിൽപ്പിനായി ബ്രഹ്മദേവനെ പ്രാർത്ഥിച്ചുകൊണ്ട് ഇരുവരും തപസ്സാരംഭിച്ചു ബ്രഹ്മാവിന്റെ വരപ്രസാദംത്താൽ ദാനുവദിക്ക് ദാനവനും ദാരുമതിക്ക് ദാരികനും പുത്രന്മാരായി പിറന്നു ദാരിക ദാനവേന്ദ്രന്മാരുടെ ജനനസമയത്ത് ധാരാളം ദുശ്ശകുനങ്ങൾ  ഉണ്ടായി

        ഗർജ്ജനങ്ങളോടുകൂടി മേഘം രക്തം പൊഴിച്ചു. ഭൂമി മണ്ഡലം ഭേദിച്ച് ഉൽക്കകൾ ഭൂമിയിൽ പതിച്ചു. ഭൂമിയും പർവ്വതങ്ങളും വിറയ്ക്കുകയും എട്ടു ദിക്കുകളിലും അഗ്നി പടരുകയും ധൂമകേതു ആകാശത്തിൽ ഉദിക്കുകയും ചെയ്തു. യൗവനാരംഭത്തിലോടെ അസുരകുലം നാശത്തിന് കാരണം ദേവന്മാർ ആണെന്ന വാർത്ത ദാനുമതിയിൽ നിന്നും ദാരികൻ ഗ്രഹിച്ചു. ദേവന്മാരോട് പ്രതികാരം ചെയ്യുന്നതിനായി ശക്തി നേടുന്നതിനു ബ്രഹ്മദേവനെ പ്രാർത്ഥിച്ചുകൊണ്ട് തപസ്സു തുടങ്ങി. ഘോരമായ തപസ്സിൻ ഒടുവിൽ  തൻറെ സ്വന്തം ശിരസ്സറുക്കാൻ തുടങ്ങിയപ്പോൾ ബ്രഹ്മദേവൻ പ്രത്യക്ഷനായി.

        ദാരിക ദാനവേന്ദ്രനെ കീഴ്പ്പെടുത്താൻ ആയി 14 ലോകത്തും ആരും ഉണ്ടാകരുതെന്നും ഒരു വിധത്തിലും മരണത്തിന് വിധേയരാകരുതേന്നുമുള്ള വരം ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു മനുഷ്യനോ കല്ലിനേ ഇരുമ്പിനോ മറ്റ് ആയുധങ്ങൾക്കോ രാത്രിയിലോ പകലോ നിന്നെ വധിക്കുവാൻ കഴിയുകയില്ല. നിൻറെ രക്തം ഭൂമിയിൽ വീണാൽ ഓരോ തുള്ളിയിൽ നിന്നും ആയിരം ദാരികന്മാർ ജനിക്കും കൂടാതെ ദേവാസുരന്മാരാൽ നീ മരിക്കുകയില്ല എന്നും പന്തീരായിരം ആനകളുടെ ശക്തിയും ബ്രഹ്മദണ്ഡും നൽകി ദാരികനെ ബ്രഹ്മാവ് അനുഗ്രഹിച്ചു.

        വരബലത്താൽ മത്തൻ ആയിത്തീർന്ന ദാരികനോട്  സ്ത്രീകളാൽ കൊല്ലപ്പെടാതിരിക്കാൻ ഉള്ള വരം വാങ്ങിയിട്ടില്ലെന്ന് ബ്രഹ്മദേവൻ ഓർമ്മപ്പെടുത്തിയപ്പോൾ അപലകളായ സ്ത്രീകളോട് യുദ്ധം ചെയ്യുന്നതിന് വരം ബലം ആവശ്യമില്ലെന്നാണ് അസുര ദേവൻറെ മറുപടി അസുര ദേവൻറെ അഹങ്കാരം കണ്ട് ബ്രഹ്മദേവൻ ശപിച്ചു. നീ ദിവനാരിയാൽ നീ വധിക്കപ്പെടുകയും അന്ന് നിൻറെ   ബ്രഹ്മദണ്ഡും മന്ത്രങ്ങളും ഉപയോഗിക്കാൻ കഴിയാതെ ആകുമെന്ന് ബ്രഹ്മദേവൻ ശപിച്ചു. എന്നാൽ ദാരികൻ ഇക്കാര്യം ചെവിക്കൊണ്ടില്ല. പല തവണ വരബലത്താൽ ദേവലോകത്ത് എത്തി അവിടെ ദേവൻമാരെ ആക്രമിക്കുകയും കീഴ്പ്പെടുത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. 

        ദാരികന് ശിൽപ്പേന്ദ്രനായ മയൻ പശ്ചിമാം ബോധി തീരത്ത് ഇന്ദ്ര ഹർമ്മ്യത്തെ വെല്ലുന്ന രാജദാനി നിർമ്മിച്ചു മയന്റെ പുത്രിയായ മനോദരിയെ ഭാര്യയായി സ്വീകരിച്ചു. എല്ലാ ലോകത്തെയും കാൽക്കീഴിൽ വരുത്തി ദാരികൻ അസുര ദേവനായി വാണു. ബ്രഹ്മദേവൻ സമ്മാനിച്ച ബ്രഹ്മദണ്ഡിന് മുൻപിൽ ദേവന്മാർക്കും രക്ഷയില്ലാതെ വന്നു. ദാരികന്റെ ശല്യം തുടർന്നപ്പോൾ ദേവന്മാർ ബ്രഹ്മ സന്നിധിയിലെത്തി സങ്കടമുണർത്തിച്ചു ദാരിക നിഗ്രഹത്തിന് ബ്രഹ്മനും വിഷ്ണു അശക്തരായി തീർന്നതിനാൽ അവർ കൈലാസത്തിലേക്ക് പുറപ്പെട്ടു. സ്ത്രീയാൽ മാത്രമേ ദാരികനെ വധിക്കാൻ കഴിയുകയുള്ളൂ എന്ന് ശിവനിൽനിന്ന് ഗ്രഹിച്ച ദേവന്മാർ തങ്ങളുടെ ശക്തിയിൽനിന്ന് ഓരോ ദേവിമാരെ സൃഷ്ടിച്ചു ആയുധവും നൽകി ദാരികൻറെ കൊട്ടാരത്തിലേക്ക് അയച്ചു. 

         ബ്രഹ്മാവ് ബ്രഹ്മിയേയും ശിവൻ മഹേശ്വരിയേയും വിഷ്ണു വൈഷ്ണവിയേയും ഇന്ദ്രൻ ഇന്ദ്രാണിയേയും സുബ്രഹ്മണ്യൻ കൗമാരിയേയും യമൻ വാരാഹിയേയും ശിവ പാദത്തിൽ നിന്ന് ചാമുണ്ഡിയേയും സൃഷ്ടിച്ചു. ഇവരെയാണ് പിന്നീട് സപ്തമാതാക്കൾ എന്ന് അറിയപ്പെട്ടത്. 

        ദാരികനുമായി യുദ്ധം ചെയ്ത് സപ്തമാതാക്കളും പരാജയപ്പെട്ടു. ദാരികൻ ദേവന്മാരോടു ഉള്ള ഉപദ്രവം വീണ്ടും തുടർന്നു തുടർന്നു. ഒരിക്കൽ  ദാരികൻ നാരദ മുനിയെ അസഭ്യം പറഞ്ഞു.  ദുഃഖിതനായ നാരദൻ കൈലാസത്തിലെത്തി തനിക്കുണ്ടായ അപമാനത്തിന്റെ കഥ വിവരിച്ചു നാരദന്റെ വാക്കുകൾ നിന്നും നിറഞ്ഞുനിന്ന ദാരികന്റെ അധാർമികത കേട്ട് കുപിതനായ ശിവൻ തന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു.

 കാളിയുടെ ജന്മ ഉദ്ദേശം ദാരികനെ വധിക്കണമെന്ന് ഉള്ളകാര്യം പരമശിവൻ കാളിയെ അറിയിച്ചു. ശിവ കൂളികളേയും ആയുധങ്ങളേയും നൽകി രക്തം നൽകാമെന്ന വാഗ്ദാനം ചെയ്ത് കാളിയെ അനുഗ്രഹിച്ചു യുദ്ധത്തിനയക്കുന്നു. വേതാളത്തെ വാഹനമാക്കി കാളി ദാരികനെ വധിക്കുന്നതിനായി പുറപ്പെട്ടു. യുദ്ധ സന്നാഹം കണ്ട ദേവതകളും കാളിയോടൊപ്പം ചേർന്ന് കാളിയോട് കൂടി ദാരികനെ പുരത്തു ചെയ്യുന്നു. അപ്പോൾ ദാരികൻ : "തൊണ്ടയിൽ മുഴയില്ലാത്തൊരു പെൺകൊടി പേ പറയുന്നതു കേട്ടിട്ടിവിടെ ഇരിപ്പാൻ എളുതല്ലൊട്ടും എന്നു പറഞ്ഞ് കാളിയെ പരിഹസിക്കുന്നു " . കോപാകുലയായി കാളി അട്ടഹാസം തുടർന്നപ്പോൾ ദാരികൻ മന്ത്രിയും സൈന്യത്തെയും യുദ്ധത്തിനയച്ചു.

 നിമിഷനേരംകൊണ്ട് കാളി അവരെക്കൊന്നു. മന്ത്രി കൊല്ലപ്പെട്ടു എന്ന വാർത്ത ദാരികനെ കോപിഷ്ഠനാക്കി ബ്രഹ്മാവു നൽകിയ മന്ത്രങ്ങൾ ഭാര്യ മനോദരിയ്ക്കു ചൊല്ലി കൊടുത്തശേഷം ദാരികൻ യുദ്ധത്തിനായി പുറപ്പെട്ടു. താൻ ചൊല്ലിത്തന്ന മന്ത്രം മറ്റാർക്കും കൊടുക്കരുതെന്ന് അദ്ദേഹം മനോദരി ഓർമിപ്പിച്ചിരുന്നു. കാളി ദാരികൻ മാർ തമ്മിൽ യുദ്ധംമാരംഭിച്ചു. ദാരിക യുദ്ധം കാണുവാൻ ആകാശ മാർഗ്ഗത്തിൽ ദേവഗണങ്ങൾ നിറഞ്ഞു. ഇരുവരും ഒപ്പത്തിനൊപ്പം യുദ്ധരംഗത്തിൽ പൊരുതി മുന്നേറി. ദാരികൻ ബ്രഹ്മദണ്ഡെടുത്തതോടെ കാളി പെട്ടെന്ന് പിന്മാറി  

 മനോദരിയിൽ നിന്നും മന്ത്രങ്ങൾ കൈവശപ്പെടുത്തിയാൽ മാത്രമേ യുദ്ധം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ കാളി തന്ത്രത്തിൽ മന്ത്രങ്ങൾ ഗ്രഹിക്കുവാൻ ബ്രാഹ്മണ കന്യകയുടെ വേഷത്തിൽ ദാരികന്റെ കോട്ടയിൽ എത്തി. യുദ്ധത്തിൽ ദാരികന്റെ വിജയത്തിനായി ഒരുമിച്ച് മന്ത്രങ്ങൾ ഉരുവിടാം എന്ന് പറഞ്ഞ് മനോദരിയിൽ നിന്നും മന്ത്രങ്ങൾ ഗ്രഹിച്ചു. യുദ്ധ മന്ത്രങ്ങൾ അറിഞ്ഞതിനുശേഷം ദാരിക യുദ്ധത്തിൽ ഏർപ്പെടാൻ ആയി ഭൂമിയിലെത്തി ദാരികനെ പോരിനു വിളിച്ചു. കാളിയുടെ പോർവിളി കേട്ടു ദാരികന്റെ മനസ്സിൽ ദുശ്ശങ്കകൾ ജനിച്ചു. വീണ്ടും കാളി യുദ്ധ രംഗത്തിൽ വരണമെങ്കിൽ മന്ത്രങ്ങൾ കൈവശപ്പെടുത്തിയിരിക്കണമെന്ന് ദാരികന് തോന്നി. മനോദരി യിൽ നിന്ന് ബ്രാഹ്മണ കന്യകയുടെ കഥ കേട്ട് ദാരികൻ കാളിയുടെ തന്ത്രമാണെന്ന് മനസ്സിലാക്കുന്നു. തൻറെ മരണം സമീപിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയ ദാരികൻ മനോജ് യാത്ര പറഞ്ഞു ദാരികൻ യുദ്ധത്തിനായി പുറപ്പെട്ടു. 22 ദിവസം നീണ്ടു നിന്ന യുദ്ധത്തിെന്റെ അവസാനത്തിൽ   ദാരികനിൽ നിന്നും ബ്രഹ്മദണ്ഡ് പിടിച്ചെടുത്ത കാളി അതുകൊണ്ട് ദാരികനെ മർദ്ദിച്ചു. ദാരികൻ ഓടി പാതാളത്തിൽ ഒളിക്കുന്നു.  അപ്രത്യക്ഷനായ ദാരികനെ അന്വേഷിച്ച കാളിയ്ക്ക് പാതാളത്തിൽ ഉണ്ടെന്ന് മനസ്സിലായി. കാർ കൂന്തൽ കൊണ്ട് കാളി സൂര്യനെ മറച്ചിരുട്ടാക്കി. പാതാളത്തിലേക്ക് നാവുനീട്ടി ഇരിപ്പുറപ്പിച്ചു രാത്രിയായി എന്ന് കരുതി പാതാളത്തിൽ നിന്ന് ദാരികാസുരൻ അവിടെ നിന്നും പുറത്തേക്കിറങ്ങി. നാവിലേക്ക് ഓടിക്കയറിയ കാളി ശൂലം കൊണ്ട് മാറ് കുത്തി പിളർന്നു.ശരീരത്തിൽ നിന്നും തെറിച്ച രക്തം കപാലത്തിലെടുത്ത് കുടിച്ചു. മാറിൽ ശൂലം തറച്ച ദാരികൻ ഭൂമിയിൽ വീണു. ദാരികൻ്റെ ശിരസ്സറുത്ത് കാളി കൈലാാസത്തിലേയ്ക്ക്  യാത്ര തിരിച്ചു. കാളി ദാരിക പോരാട്ടത്തിൽ ദാരികൻ്റെ അന്ത്യമായെന്നറിഞ്ഞ മനോദരി കൈലാസത്തിനടുത്തെത്തി തപസ്സാരംഭിച്ചു. മനോദരിയുടെ കഠിനമായ തപസ്സ് കണ്ട് മനസ്സലിഞ്ഞ പാർവ്വതി പരമശിവനോട് സങ്കടമുണർത്തിച്ചു. ബ്രഹ്മാവിൻ്റെ വരബലത്താൽ ത്രിലോക വാസികളെ മുഴുവൻ ഉപദ്രവിച്ചുകൊണ്ടിരുന്ന കഥ ശിവൻ പാർവ്വതിയോട് പറഞ്ഞു.  ദുഷ്ടനായ ദാരികനെ നിഗ്രഹിക്കാൻ ആണ് കാളിയെ താൻ സൃഷ്ടിച്ചതെന്നും അതിനാൽ മനോദരിയുടെ താൽപര്യം സംരക്ഷിക്കാൻ തനിക്ക് ആവില്ല എന്നും പറഞ്ഞു.  ആശ്രയിക്കുന്നവർക്ക് മുൻപിൽ അനുഗ്രഹിക്കണമെന്ന് തൻ്റെ ശരീരത്തിലെ വിയർപ്പ് വലിച്ചെടുത്തു മനോദരിയ്ക്ക് നൽകിയ ശിവൻ പറഞ്ഞു ഇതുകൊണ്ടു മനുഷ്യരുടെ ദേഹത്ത്  തളിക്കുക. നിനക്കു വേണ്ടതെല്ലാം അവർ തരും. ശിവൻറെ അനുഗ്രഹം വാങ്ങിയ മനോദരി കണ്ടത് ഒരു കൈയിൽ ദാരികൻറെ ശിരസ്സ് പിടിച്ച് വേതാളത്തെ പുറത്തിരുന്ന് ജയഭേരി മുഴക്കി വരുന്ന കാളിയെയാണ്.  കോപക്രോധയായ  മനോദരി വിയർപ്പ് നീര് കാളിയുടെ ദേഹത്തിൽ തളിച്ചു തൽക്ഷണം കാളിയുടെ ശരീരത്തിൽ വസൂരി കുത്തുകൾ വ്യാപിച്ചു. കോപിഷ്ഠനായ ശിവൻ തൻറെ ചെവിയിൽ നിന്ന് കണ്ടാകരൻ എന്ന ഉഗ്രമൂർത്തിയായ സൃഷ്ടിച്ചു. വഴിയിൽ തളർന്ന് കിടന്നിരുന്ന കാളിയുടെ ദേഹത്തെ കഴുത്തു വരെയുള്ള ഭാഗെത്തെ കുരുക്കളെല്ലാം കണ്ടാകരൻ തിന്നൊടുക്കി. സഹോദരൻ ആയതിനാൽ മുഖത്ത് നാവ് തൊടുവാൻ കാളി അനുവദിച്ചില്ല. പീഡകൾ അകന്ന് കാളി മനോദരി യുടെ കണ്ണും ചെവിയും കാലും മുറിച്ച് കളഞ്ഞ് വസൂരിമാല എന്ന് അനുഗ്രഹിച്ചത് ഭൂതഗണങ്ങളോട് ഒപ്പംകൂട്ടി. ദാരികനിഗ്രഹം കഴിഞ്ഞ കലിപൂണ്ട് കാളി സംഹാര രൂപിണിയായി തളളി ആർത്തു വരുന്നതു കണ്ട് ശിവൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ശിവഭൂതങ്ങൾ പല കോലങ്ങൾ കെട്ടിയാടി ഹാസ്യ സംവാദങ്ങളും അവർ നടത്തിയെങ്കിലും കാളിയുടെ കോപം ശ്രമിച്ചില്ല. ഒടുവിൽ സംഹാര രൂപിയായ കാളിയുടെ പ്രതിരൂപം പാളയിൽ എഴുതി കാളിയുടെ മുൻപിൽ കെട്ടിയാടി തുള്ളി. ഭൈരവിക്കോലം കണ്ട് കോപം അകന്ന് കാളി പൊട്ടിച്ചിരിച്ചു ഇതാണ് പടയണിയുടെ ആധാരമായിട്ടുള്ളത്.

 ഈ ദൃശ്യ ശില്പത്തിൽ സാമൂഹ്യശാസ്ത്രം,ദൈവ ശാസ്ത്രം,പ്രകൃതി ശാസ്ത്രം,നരവംശശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ ഉണ്ട് കൂടാതെ കാവ്യശാസ്ത്രം നാട്യശാസ്ത്രം,സംഗീതശാസ്ത്രം,താള ശാസ്ത്രം, വേദ ശാസ്ത്രം,ഭൗതിക ശാസ്ത്രം,മൃഗ ശാസ്ത്രം സർവോപരി മനുഷ്യൻറെ പച്ചയായ ജീവിത ശാസ്ത്രവും നാനാതരത്തിലുള്ള ശാസ്ത്രങ്ങളും ഇതിലുണ്ട്.




Location